22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഏഴുവർഷം കൊണ്ട് മൂന്നുലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി: മന്ത്രി കെ രാജൻ

Janayugom Webdesk
കോട്ടയം
May 19, 2023 9:10 pm
ഏഴുവർഷം കൊണ്ട്  മൂന്നുലക്ഷം കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഭൂമിയുടെ അവകാശികളാക്കിയെന്നു മന്ത്രി കെ രാജൻ. കൈവശാവകാശത്തിനു കേവലം പട്ടയം നൽകുക മാത്രമല്ല, ആദിവാസി പ്രാക്തന ഗോത്രങ്ങളടക്കം അര്‍ഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ദൗത്യമായ പട്ടയമിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയവിതരണത്തിലെ കാലതാമസം ഒഴിവാക്കാനാണ് പട്ടയമിഷൻ. സംസ്ഥാനത്തെ പാവപ്പെട്ടവന് തലചായ്ക്കാൻ ആവശ്യമായ ഭൂമി നൽകാൻ ചട്ടങ്ങളിലും നിയമങ്ങളിലും ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ മറികടക്കാനുള്ള  പരിശ്രമമാണ് നടത്തുന്നത്. സാങ്കേതികമായ തകരാറുകൊണ്ട് ഒരുതുണ്ട് ഭൂമിക്ക് അർഹതയില്ലാതെ വരുന്ന അവസ്ഥ ഒഴിവാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ 256 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും ഇ‑ഓഫീസ് നടപ്പാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അയർക്കുന്നം സ്വദേശി കെ അനിൽകുമാർ ആദ്യപട്ടയം ഏറ്റുവാങ്ങി.
മന്ത്രി വി എൻ വാസവൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎ മാരായ സി കെ ആശ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കമ്മിഷണർ അനു എസ് നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി ബി ബിനു, രാജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

eng­lish sum­ma­ry; Three lakh peo­ple have been made heirs of land in sev­en years: Min­is­ter K Rajan
you may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.