
രാജ്യത്തിന് തന്നെ മാതൃകയായ അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് പരിരക്ഷ ഇനി കിടത്തി ചികിത്സയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി. പദ്ധതിരൂപരേഖ ലേബർ സെക്രട്ടറി അജിത് കുമാറിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
64 ആശുപത്രികളിലാണ് ഇതുവരെ പദ്ധതി പ്രകാരമുള്ള 25,000 രൂപയുടെ സൗജന്യ ചികിത്സാ സൗകര്യം ലഭിച്ചിരുന്നത്. ഇനിയത് 125 ആശുപത്രികളിൽ ലഭ്യമാവും. കൂടാതെ വിവിധ വകുപ്പുകൾ വഴി അതിഥി തൊഴിലാളികൾക്കും നൽകി വരുന്ന ക്ഷേമപ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കോംപ്രിഹെൻസീവ് മാനേജ്‌മെന്റ് സിസ്റ്റം ഫോർ ഗസ്റ്റ് വർക്കേഴ്‌സ് എന്ന പ്രത്യേക പ്ലാറ്റ്ഫോം സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ലയം ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രികൾക്കുള്ള അനുമതി രേഖ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാര്‍ സ്വീകരിച്ചു. ചിയാക് പ്രസിഡന്റ് ഡോ. കെ വാസുകി, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ശ്രീലാൽ, അഡീ. ലേബർ കമ്മിഷണർ കെ എം സുനിൽ, അഡ്മിനിസ്‌ട്രേഷൻ മാനേജർ ബിജോയ് ജെ ടി എന്നിവർ പങ്കെടുത്തു.
english summary;Avaaz Insurance Scheme; Inpatient treatment will also be available in government hospitals, minister said
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.