22 December 2025, Monday

Related news

August 19, 2025
August 11, 2025
July 30, 2025
July 16, 2025
July 13, 2024
July 19, 2023
July 15, 2023
July 10, 2023
June 21, 2023
June 17, 2023

ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

Janayugom Webdesk
ഹൈദരാബാദ്
May 19, 2023 11:41 pm

കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍-കാസിപേട്ട് മേഖലയിലെ റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്. റോഡ് സൈഡില്‍ കച്ചവടം നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോട്ടുവിനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ചകളിലും വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് തെ­രുവുനായ്ക്കളുടെ കടിയേറ്റിരുന്നു.

eng­lish summary;A sev­en-year-old boy was bit­ten by stray dogs

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.