19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞത് ആക്ഷേപങ്ങള്‍ ഉന്നയിക്കാനെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം സമാപാച്ചു
Janayugom Webdesk
May 20, 2023 7:34 pm

ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ മാത്രമായാണ് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്ന പ്രവൃത്തിയിലാണ് അവര്‍. യുഡിഎഫും ബിജെപിയും ഒരുപോലെ സര്‍ക്കാരിനെ എതിര്‍ക്കുകയാണ്. പ്രതി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശക്തികള്‍ തിരിച്ചറിയേണ്ടത്, ജനങ്ങളുടെ മുന്നില്‍ അവരുടെ വിശ്വാശ്യസത തകരുന്നു എന്ന വസ്തുതയാണ്. പ്രതിപക്ഷത്തിന്റെ ഈ ശ്രമങ്ങള്‍ക്കെല്ലാം വലതുപക്ഷ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതാണ് ഇതുവരെ കാണുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളടെ സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുമുമ്പുള്ള യുഡിഎഫ് ഭരണത്തിന്റെ അഞ്ച് വര്‍ഷം നിരാശയുടെ കേരളമായിരുന്നു. അഴിമതി കൊടികുത്തിവാണിരുന്നു. എല്ലാമേഖലയും പിറകോട്ടുപോയി. ആ യുഡിഎഫ് ഇന്ന് പറയുന്നത്, ഇടതുസര്‍ക്കാര്‍ വലിയ ദുരന്തമാണ് എന്നാണ്. സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന കാലമായിരുന്നു യഥാര്‍ത്ഥത്തില്‍ ദുരന്തകാലം. അത് ജനങ്ങള്‍ തന്നെ മാറ്റിയെടുക്കുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

യുഡിഎഫ് കുടിശിക വരുത്തിയ പെന്‍ഷന്‍ തുക മുഴുവന്‍ ഇടത് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തതാണോ അവരിപ്പോള്‍ പറയുന്ന ദുരിന്തം? അതോ അവരുടെ കാലത്തെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ച് മുടക്കമില്ലാതെ കൊടുത്തുപോരുന്നതോ എന്നുചോദിച്ച മുഖ്യമന്ത്രി, ഓരോ ക്ഷേമപ്രവര്‍ത്തനവും വികസനവും എണ്ണിപ്പറഞ്ഞു.

രാജ്യത്ത് ഏറ്റുവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. പദ്ധതികളുമായി ടെണ്ടര്‍ നടപടികള്‍ സ്വാഭാവികമാണ്. അതില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കുന്നവരുമായി കരാര്‍ ഒപ്പിടുന്നത് അഴിമതിയാണോ? അങ്ങനെ പാടില്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? സംസ്ഥാനത്തിന് പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ പണം കൈവശമില്ലാത്ത സാഹചര്യം വരുമെന്നതിനാലാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും ഇടതു സര്‍ക്കാര്‍ സസൂഷ്മം പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒരു വര്‍ഷം ഒരു ലക്ഷം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫ് അതിനെ പുച്ഛിച്ചു. എന്നാല്‍ ഒരു വര്‍ഷം തികയും മുമ്പേ 1.40 ലക്ഷം സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചതെന്ന് അദ്ദേഹം. പറ‌ഞ്ഞു.

റവന്യു മന്ത്രി അഡ്വ.കെ രാജന്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ മാണി എംപി, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വര്‍ക്കല രവികുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വര്‍ഗീസ് ജോര്‍ജ്, അഡ്വ.എസ് ഫിറോസ് ലാല്‍, പൂജപ്പുര രാധാകൃഷ്ണന്‍, ഡോ. ഷാജി കടമന തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രിമാരായ അഡ്വ.ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Eng­lish Sam­mury: sec­ond anniver­sary cel­e­bra­tion of the LDF gov­ern­ment has concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.