22 January 2026, Thursday

ടെക്കികൾക്ക് 2023 ദൗർഭാഗ്യകരമായ വർഷം; ഇതിനകം ജോലി നഷ്ടപ്പെട്ടത് രണ്ട് ലക്ഷം പേർക്ക്

Janayugom Webdesk
ന്യൂഡൽഹി
May 21, 2023 5:40 pm

ടെക്കികൾക്ക് ദൗർഭാഗ്യകരമായ വർഷമാണ് 2023. രണ്ടു ലക്ഷത്തിലധികം ടെക്കികൾക്കാണ് ഈ വർഷം ജോലി നഷ്ടപ്പെട്ടത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡാഫോൺ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരുച്ചുവിട്ടതാണ് ടെക്കികളെ പ്രതിസന്ധിയിലാക്കിയത്. സ്വകാര്യ വെബ്സൈറ്റിന്‍റെ കണക്കുകൾ പ്രകാരം 695 കമ്പനികളിൽ നിന്ന് 1.98 ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ടു.

2022ൽ 1,046 കമ്പനികളിൽ നിന്നായി 1.61 ലക്ഷം ജീവക്കാരെയായിരുന്നു പിരിച്ചുവിട്ടത്. എന്നാൽ ഈ വർഷം ജനുവരിയിൽ മാത്രം ഐ.ടി മേഖലയിൽ നിന്ന് ഒരു ലക്ഷം പേർക്ക് ജോലി നഷ്ടമായി. ആമസോൺ, മൈക്രോസോഫ്റ്റ് , ഗൂഗിൾ, സെയ്‍ൽസ് ഫോഴ്സ് തുടങ്ങിയ കമ്പനികൾ ജനുവരിയിൽ ജീവനക്കാരെ പിരിച്ചുവിട്ടവരിൽപ്പെടും. 2022മുതൽ ഈ വർഷം മേയ് വരെ 3.6 ലക്ഷം ടെക്കികൾക്ക് ജോലി ന‍ഷ്ടപ്പെട്ടു. പ്രമുഖ കമ്പനികളിൽ നിന്നടക്കം ജീവനക്കാരെ പിരിച്ചുവിടൽ തുടരുകയാണ്.

കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി യാണ് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത്.

eng­lish sum­ma­ry; More than two lakh techies lost their jobs this year

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.