4 May 2024, Saturday

Related news

May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024

സ്വര്‍ണവിപണിയില്‍ കുതിച്ചുചാട്ടം

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2023 8:31 pm

രാജ്യത്ത് 2000 രൂപ നോട്ട് നിരോധിച്ച റിസര്‍വ് ബാങ്ക് നടപടി സ്വര്‍ണ വില്പനയില്‍ കുതിച്ചുചാട്ടത്തിന് കാരണമാകുന്നു. നിരോധനത്തിന് പിന്നാലെ ഡല്‍ഹിയിടക്കമുള്ള നഗരങ്ങളിലെ സ്വര്‍ണവ്യാപാരം ഇരട്ടിയായി ഉയര്‍ന്നു. മുംബൈ, സൂറത്ത് നഗരങ്ങളിലും വ്യാപാരം കുത്തനെ വര്‍ധിച്ചിട്ടുണ്ട്.
സൂറത്തിലെ ജുവലറികളില്‍ കഴിഞ്ഞ ദിവസം സ്വര്‍ണാഭരണങ്ങളുടെ വില്പന വര്‍ധിച്ചതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മെഹുല്‍ ഷാ പറഞ്ഞു. 2000ത്തിന്റെ നോട്ടുമായാണ് ഉപഭോക്താക്കള്‍ ഏറിയ പങ്കും എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനു പകരം സ്വര്‍ണം വാങ്ങി ശേഖരിക്കാനാണ് ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് മറ്റൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മിഹിര്‍ മോഡി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അഞ്ച് ലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണം വാങ്ങിയ ഉപഭോക്താവ് അഞ്ച് ലക്ഷം രൂപയുടെ കറന്‍സിയാണ് നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് വ്യാപാരസ്ഥാപനങ്ങളിലും 2000 നോട്ടുകളുമായി ജനങ്ങള്‍ എത്തുന്നുണ്ട്.

eng­lish sum­ma­ry; gold rate hike india

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.