3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024

നാടിന്റെ മനസറിഞ്ഞ് എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച്

Janayugom Webdesk
കോഴിക്കോട്/ആലപ്പുഴ
May 22, 2023 10:42 pm

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടി” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന സേവ് ഇന്ത്യാ മാർച്ചുകള്‍ക്ക് കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ആവേശോജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടറി ടി ടി ജിസ‌്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥയെ വരവേൽക്കാൻ പുന്നപ്ര വയലാർ ധീര രക്തസാക്ഷികളുടെ സ്മരണകളുറങ്ങുന്ന അമ്പലപ്പുഴ‑ചേർത്തല താലൂക്കുകളിൽ ആയിരങ്ങളാണ് വഴിത്താരകളിൽ തടിച്ചുകൂടിയത്. പുന്നപ്ര രക്തസാക്ഷികളുടെയും പി കൃഷ്ണപിള്ള ഉൾപ്പടെയുള്ള കമ്മ്യുണിസ്റ്റ് നേതാക്കളുടെയും സ്മരണകളിരമ്പുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ജാഥാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രയാണം തുടങ്ങിയത്. ആലപ്പുഴ നഗരത്തിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് മണ്ണഞ്ചേരി അമ്പനാകുളങ്ങരയിൽ ചേർന്ന സ്വീകരണയോഗം സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ചേർത്തലയിൽ നടന്ന സമാപന സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ക്കു പുറമേ വൈസ് ക്യാപ്റ്റൻമാരായ എസ് വിനോദ് കുമാർ, ഭവ്യ കണ്ണൻ, ആർ എസ് ജയൻ, ഡയറക്ടർ ആർ ജയൻ, ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. 

സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയുടെ പര്യടനം രാവിലെ കക്കട്ടിൽ നിന്നും ആരംഭിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുറ്റ്യാടിയിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് പേരാമ്പ്രയിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ എൻ അരുൺ, ഉപ ലീഡർമാരായ വിനീത വിൻസന്റ്, എസ് ഷാജഹാൻ, ജാഥ ഡയറക്ടർ കെ കെ സമദ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്രസിഡന്റ് കെ പി ബിനൂപ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ജാഥ ഇന്ന് കൊടുവള്ളി, കുന്ദമംഗലം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചിന് നഗരത്തിൽ മുതലക്കുളത്ത് സമാപിക്കും. സമാപനപരിപാടി സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Eng­lish Summary;AIYF Save India March
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.