5 November 2024, Tuesday
KSFE Galaxy Chits Banner 2

രക്ഷാദൗത്യത്തിനിടെ ജീവന്‍പൊലിഞ്ഞ ഫയര്‍മാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചം പകരും

web desk
തിരുവനന്തപുരം
May 23, 2023 8:52 am

തിരുവനന്തപുരം കിൻഫ്ര പാർക്കിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അദ്ദേഹത്തിന്റെ നേരത്തെയുള്ള ആഗ്രഹപ്രകാരമാണിതെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു. തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനെയാണ് ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്തി(32)ന് ജീവന്‍ നഷ്ടപ്പെടുന്നത്.

തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീഴുകയായിരുന്നു. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ആറ് വർഷമായി ഫയർ സർവ്വീസിൽ ജീവനക്കാരനാണ് രഞ്ജിത്. ആറ് വര്‍ഷമായി ഫയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രഞ്ജിത്. ഒരു വര്‍ഷം മുമ്പാണ് ചാക്ക യൂണിറ്റിലേക്ക് സ്ഥലംമാറിയെത്തിയത്. നേരത്തെ പത്തനാപുരം ഫയര്‍ഫോഴ്സ് യൂണിറ്റിലായിരുന്നു. അമ്മയും അച്ഛനും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. സഹോദരന്റെ വിവാഹം കഴിഞ്ഞ ഏഴാം തിയിതിയായിരുന്നു. രഞ്ജിത് അവിവാഹിതനാണ്.

ഏത് ആപത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കര്‍മനിരതനായിരുന്നു രഞ്ജിത്തെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മിക്കവാറും ഡബ്ള്‍ ഡ്യൂട്ടി എടുക്കുന്നതാണ് രഞ്ജിത്തിന്റെ രീതി. പ്രത്യേകിച്ച് മഴ, ചൂട് പോലുള്ള കാലാവസ്ഥകളില്‍ ഫയര്‍ കേസുകള്‍ കൂടുതല്‍ ഉള്ള സമയങ്ങളില്‍. രഞ്ജിത്തിന്റെ ദാരുണാന്ത്യം ഫയര്‍ഫോഴ്സിന് കനത്തനഷ്ടമാണെന്നും അവര്‍ അനുസ്മരിക്കുന്നു.

ഇന്ന് പുലര്‍ച്ചെയാണ് തുമ്പ കിന്‍ഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

Eng­lish Sam­mury: Kin­fra fire- Fire­man Ran­jith’s eyes will be donated

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.