27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025

11കാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ചണ്ഡീഗഡ്
May 24, 2023 7:04 pm

ചണ്ഡീഗഢിൽ 11 വയസ്സുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പേരെയാണ് കേസില്‍ പ്രതികള്‍. ഇവരില്‍ ഒരാള്‍ കുട്ടിയുടെ സഹപാഠിയാണ്. മറ്റ് മൂന്ന് പേര്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.

കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടി സംഭവം അമ്മയോട് പറയുന്നത്. സ്‌കൂളിന് പുറത്തെ കുറ്റിക്കാട്ടിൽ വെച്ച് പ്രായപൂർത്തിയാകാത്ത നാല് പേർ ചേർന്ന് മകളെ കൂട്ടബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയിൽ പറഞ്ഞു.

പീഡനവിവരം അമ്മ അധ്യാപികയെ അറിയിക്കുകയും. സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ മറ്റ് വകുപ്പുകൾ പ്രകാരവും കേസെടുത്തു. പെണ്‍കുട്ടി സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിടികൂടിയ നാല് പ്രതികളെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Summary;11-year-old was gang-raped by her class­mates; Four peo­ple were arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.