12 December 2025, Friday

ബസ് ഓട്ടം നിര്‍ത്താതെ ജൂൺ അഞ്ചുമുതൽ ബസുടമകളുടെ സമരം

Janayugom Webdesk
തൃശൂർ
May 24, 2023 9:00 pm

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര പരിപാടി സ്വീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകൾ. ആൾ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരപ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനം. ജൂൺ അഞ്ചുമുതൽ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ ബസുടമകൾ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു.
ബസുകൾ സർവീസ് നിർത്തിവച്ചുള്ള സമരമില്ലാതെയാണ് ബസ് വ്യവസായം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി പുതിയ സമരമുഖം തുറക്കുന്നത്. ദീർഘകാലമായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ 140 കിലോമീറ്ററിനുമേൽ പെർമിറ്റുകൾ നിലനിർത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറി ബസുകളാക്കുന്നതിനുള്ള ഉത്തരവ് പിൻവലിക്കുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്.
കൺവെൻഷൻ ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ പി ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, വിവിധ സംഘടനാ പ്രതിനിധികളായ സുന്ദരൻ കുന്നത്തുള്ളി, യു പി ജോസഫ്, എ സി കൃഷ്ണൻ, കെ കെ ഹരിദാസ്, എം എസ് പ്രേംകുമാർ, കെ കെ സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.

eng­lish summary;Bus own­ers strike from June 5 with­out stop­ping bus service

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.