25 December 2025, Thursday

Related news

November 14, 2025
November 3, 2025
October 30, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 11, 2025
October 3, 2025
October 2, 2025

മകളെ പീഡിപ്പിക്കാൻ ശ്രമം, കൂടെക്കിടന്നില്ലെങ്കിൽ വീടു നോക്കില്ലെന്ന് ഭീഷണി; മുൻ സൈനികൻ അറസ്റ്റിൽ

Janayugom Webdesk
ലഖ്നൗ
May 25, 2023 10:50 am

പത്തൊൻപതുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റിയിൽ താമസിക്കുന്ന സൈനികനെയാണ്, മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തിൽനിന്ന് വിആർഎസ് എടുത്ത സൈനികനാണ് പ്രതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആറു വർഷമായി ഇയാൾ മകളെ ഉപദ്രവിക്കുന്നതായാണ് പരാതിയെന്ന് പൊലീസ് അറിയിച്ചു.‘‘അയാൾ എന്നെ മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ പലതവണ ശ്രമിക്കുകയും ചെയ്തു. ഇതുവരെയും ഞാൻ ഒരുവിധം പിടിച്ചുനിന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും അയാൾ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. അയാൾക്കൊപ്പം കിടക്ക പങ്കിട്ടില്ലെങ്കിൽ ഞങ്ങളുടെ കാര്യങ്ങൾ നോക്കില്ലെന്നു പോലും ഭീഷണിപ്പെടുത്തി’ – പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തി.

‘‘ഏതാനും മാസങ്ങൾക്കു മുൻപ് എന്നെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു. അന്ന് ഞാൻ ഒരുവിധത്തിലാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസമായി അയാൾ ഞങ്ങൾക്ക് പണം പോലും നൽകുന്നില്ല. ഞങ്ങളുടെ ഒരു കാര്യവും നോക്കുന്നുമില്ല’ – പെൺകുട്ടി പറഞ്ഞു.

സംഭവത്തിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതായി എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ മുൻ സൈനികനെ അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ ജയിലിലാണ്.

eng­lish summary;Attempt to tor­ture daugh­ter; ex-sol­dier arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.