18 December 2025, Thursday

മംഗളൂരുവിൽ വിമാനത്തിൽ പക്ഷിയിടിച്ചു; യാത്രക്കാരെ ഇറക്കി സർവീസ് റദ്ദാക്കി

Janayugom Webdesk
മംഗളൂരു
May 25, 2023 2:26 pm

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. ഇതേ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സർവീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്.

വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോൾ ചിറകുകളിലൊന്നിൽ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂർ വഴി പകരം വിമാനം ഏർപ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

eng­lish summary;Bird strikes plane in Man­galu­ru; Pas­sen­gers were dis­em­barked and the ser­vice was cancelled

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.