27 December 2025, Saturday

Related news

December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025

പാര്‍ക്കിങ് ഏരിയയില്‍ ഉറക്കിക്കിടത്തിയ മൂന്ന് വയസുകാരിയുടെ മുകളില്‍ കാറു കയറി ദാരുണാന്ത്യം

Janayugom Webdesk
ഹൈദരാബാദ്
May 25, 2023 4:57 pm

പാര്‍ക്കിങ് ഏരിയയില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെ ദേഹത്തുകൂടി കാര്‍ കയറി ദാരുണാന്ത്യം. ഹൈദരാബാദിനു സമീപം ഹയാത്നഗറിലാണ് ഹരി രാമകൃഷ്ണ എന്നയാള്‍ ശ്രദ്ധിക്കാതെ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി കാര്‍ കയറ്റിയത്. അപ്പാര്‍ട്ട്‌മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് കാര്‍ കയറി മരിച്ചത്.

പുറത്ത് കനത്ത ചൂടായതിനാല്‍ ജോലി സമയത്ത് കുഞ്ഞിനെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടത്തി ലക്ഷമി പോയത്. നിലത്ത് തുണി വിരിച്ചാണ് കുഞ്ഞിനെ കിടത്തിയത്. അവിടെക്കടന്ന് കുഞ്ഞ് ഉറങ്ങിപ്പോയിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാര്‍ പാര്‍ക്കു ചെയ്യുന്നിടത്തേക്ക് കാര്‍ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്.

സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ അത്ര ശ്രദ്ധിക്കാതെയാണ് ഇയാള്‍ കാര്‍ ഓടിച്ചതെന്നും കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നും ഹരി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറുന്നതും ഹരി വാഹനം പിന്നോട്ടെടുക്കുന്നതും വീഡിയോയില്‍ കാണാം.

Eng­lish Sum­ma­ry; A three-year-old girl who was sleep­ing in the park­ing area was run over by a car
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.