1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 15, 2025
March 13, 2025
March 8, 2025
March 3, 2025
February 28, 2025
February 18, 2025
February 12, 2025
February 6, 2025
February 3, 2025

അഴിമതി തടയാന്‍ ശക്തമായ നടപടി; വിവരങ്ങള്‍ നല്‍കാന്‍ ടോള്‍ ഫ്രീ നമ്പർ: മന്ത്രി കെ രാജൻ

Janayugom Webdesk
തിരുവനന്തപുരം
May 25, 2023 6:13 pm

റവന്യൂ വകുപ്പിലെ അഴിമതി തടയാന്‍ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ടോള്‍ ഫ്രീ നമ്പർ ഉണ്ടാകും. റവന്യൂ വകുപ്പിലെ അഴിമതി ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട അധികൃതരെ ഓണ്‍ലൈന്‍ ആയി വിവരം അറിയിക്കാന്‍ പ്രത്യേക പോർട്ടലും സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.

അഴിമതിക്കെതിരെ എല്ലാ വിഭാ​ഗം ജീവനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതിക്കെതിരായുള്ള എല്ലാ തരം പ്രവർത്തനങ്ങളും ശക്തമാക്കും. പാലക്കാട്ടെ സംഭവത്തിൽ വിശദവും കൃത്യവുമായ അന്വേഷണം നടത്തുമെന്നും പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ തീരുമാന പ്രകാരം മൂന്ന് വർഷം പൂർത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റുമാരെയും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റി നിയമിക്കുമെന്നും റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ നിർദേശിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry; Strong action to curb cor­rup­tion; Toll free num­ber to pro­vide information

You may also like this video

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.