23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
May 10, 2024
December 30, 2023
December 27, 2023
September 28, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023

രാജ്യത്ത് രണ്ട് നിയമം; ഒന്ന് സാധാരണക്കാര്‍ക്ക് വേണ്ടി, മറ്റൊന്ന് ബ്രിജ് ഭൂഷന് വേണ്ടി; ഗുസ്തിതാരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2023 11:33 am

മൂപ്പത്തിമൂന്നു ദിവസമായി മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ചെയ്യുകയാണ്.എന്നാല്‍ സമരം ഇത്ര നീണ്ടു പോകുമെന്ന് കരുതിയില്ലെന്നും സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കുമെന്ന് കരുതിയിരുന്നതെന്നും ഗുസ്തി താരം ബജ്റംഗ് പൂനിയ പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളെ തള്ളിക്കളഞ്ഞതില്‍ ഏറെ വിഷമമുണ്ടെന്ന് വിമര്‍ശിച്ച പുനിയ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി. സമരം ഇത്ര നീണ്ട് പോകുമെന്ന് കരുതിയില്ല. ഞങ്ങള്‍ അന്താരാഷ്ട്ര ഗുസ്തി താരങ്ങളാണ്, സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുമെന്ന് കരുതി.ഇത് ഞങ്ങളുടെ കരിയറിനെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളെ തള്ളിക്കളഞ്ഞതില്‍ ഏറെ വിഷമമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഗുസ്തി താരങ്ങളാണ്, പോരാടാതെ ഞങ്ങള്‍ പോകില്ല. രാജ്യത്ത് രണ്ട് നിയമമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

ഒന്ന് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും, മറ്റൊന്ന് ബ്രിജ് ഭൂഷനെ പോലെ അധികാരമുള്ളവര്‍ക്ക് വേണ്ടിയുള്ളതും ബജ്‌റംഗ് പുനിയ കുറ്റപ്പെടുത്തി.ഞങ്ങള്‍ എന്തിനെതിരെയാണ് പോരാടുന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി തങ്ങള്‍ക്ക് ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള അവസരങ്ങള്‍ ലഭിക്കില്ലെന്നത് ഉറപ്പാണെന്നും പുനിയ പറഞ്ഞു.

ഇത് ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള സമരമല്ലെന്നും രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍ മന്തിറില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടകളുമെല്ലാം താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.

Eng­lish Summary:
Two laws in the coun­try; One for com­mon peo­ple, the oth­er for Brij Bhushan; Wrestlers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.