27 December 2024, Friday
KSFE Galaxy Chits Banner 2

ഗള്‍ഫില്‍ കിടന്ന് മരിച്ച ആളിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തുന്നില്ലെന്ന പരാതിയുമായി യുവതി

Janayugom Webdesk
തിരുവനന്തപുരം
May 26, 2023 11:52 am

ഏഴ് ദിവസം മുമ്പ് ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാ‍റിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടക്കുന്നില്ലെന്നാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി.

വിവാഹിതമായ ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ യുവതിയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു.ജയകുമാറിന്‍റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. മരിച്ച ശേഷം ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് മതിയെന്നും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് യുവതിയുടെ പരാതി. 

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയകുമാറിന്റെ മ്യതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. മൃതദേഹത്തിനൊപ്പം ഇവർ കേരളത്തിൽ എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വരാതിരുന്നതോടെ മ്യതദേഹവുമായി യുവതി ആലുവാ പോലീസ് സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് അവിടെനിന്ന് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്കും എത്തിച്ചിരിക്കുകയാണ്.

Eng­lish Summary:
The woman com­plained that the rel­a­tives did not come to col­lect the body of the per­son who died lying in the Gulf

You may also like this video:

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.