23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

ചെങ്കോല്‍: കേന്ദ്രസര്‍ക്കാര്‍ വാദത്തിന് തെളിവില്ല

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2023 1:40 pm

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന ചെങ്കോല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളില്‍ വൈരുധ്യം. ചോള രാജവംശത്തിന്റെ ചെങ്കോല്‍ സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് കൈമാറിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ചെങ്കോല്‍ ചോള രാജവംശം ഉപയോഗിച്ചിരുന്നതായി അവകാശപ്പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച ആധികാരിക രേഖകള്‍ ഒന്നും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1947 ഓഗസ്റ്റ് 14ന് അധികാരം കൈമാറുന്ന വേളയില്‍ അന്നത്തെ വൈസ്രോയി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ചെങ്കോല്‍ കൈമാറുകയായിരുന്നുവെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും അഭിപ്രായപ്പെട്ടിരുന്നു. രണ്ടു നേതാക്കളും നടത്തിയ അവകാശവാദം പൊള്ളയാണെന്ന് ഹിന്ദു പറയുന്നു.
ആധികാരിക രേഖകള്‍ ഒന്നുമില്ലാതെ വ്യാജ ചരിത്ര നിര്‍മ്മിതിയാണ് ബിജെപി നേതാക്കള്‍ ചെങ്കോല്‍ വിഷയത്തില്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നെഹ്രു ചെങ്കോല്‍ നേരില്‍ കണ്ടതായ യാതൊരു ആധികാരിക രേഖയും പൊതുസമക്ഷം ഹാജരാക്കന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പിനു മുമ്പ് തമിഴ് വികാരം അനുകൂലമാക്കാനുള്ള ഗൂഢതന്ത്രമാണ് ചെങ്കോല്‍ വിഷയത്തിലൂടെ ബിജെപി ഉന്നമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
eng­lish sum­ma­ry: Scepter: There is no evi­dence for the cen­tral gov­ern­men­t’s claim
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.