20 December 2025, Saturday

Related news

October 13, 2025
September 21, 2025
September 16, 2025
August 24, 2025
August 23, 2025
July 28, 2025
July 21, 2025
June 22, 2025
June 20, 2025
June 19, 2025

കര്‍ഷകരെ കേന്ദ്ര ബിന്ദുക്കളാക്കി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം: മന്ത്രി പി പ്രസാദ്

Janayugom Webdesk
ഹരിപ്പാട്
May 27, 2023 5:20 pm

കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ കേന്ദ്ര ബിന്ദുക്കളാക്കി പ്രവര്‍ത്തിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. സാധാരണക്കാരായ കര്‍ഷകര്‍ക്ക് മികച്ച കൃഷിരീതി നടപ്പിലാക്കാനായി സാഹചര്യവും സൗകര്യവും ഒരുക്കേണ്ടത് ഒരോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു. അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഹരിപ്പാട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്തൊട്ടാകെ 23,000 കൃഷിക്കൂട്ടങ്ങള്‍ സൃഷ്ടിക്കാനായി. ഈ നേട്ടത്തില്‍ സംസ്ഥാനത്തെ കൃഷി ഓഫീസര്‍മാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അധികം വൈകാതെ 30,000 കൃഷിക്കൂട്ടങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കൃഷി വ്യാപിപ്പിക്കാനും കൂടുതല്‍ ജനകീയമാക്കാനും കഴിയും. കൃഷിയിടത്തിലേക്ക് നേരിട്ടിറങ്ങി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഉടന്‍ തന്നെ പ്രതിവിധി കണ്ടെത്താനും വിവിധയിടങ്ങളിലായി നടത്തിയ കൃഷി ദര്‍ശന്‍ പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. ഇതിലെല്ലാം തന്നെ അര്‍പ്പണമനോഭാവത്തോടെ കൃഷി ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. 

ഫാം പ്ലാനിംഗിലേക്ക് മാറി ഒാരോ കൃഷിയിടത്തിനും അനുയോജ്യമായ മികച്ച വിള കണ്ടെത്തും. സംരംഭക കര്‍കഷകര്‍ക്കായി എല്ലാ ജില്ലകളിലും ബിടുബി മീറ്റുകള്‍ സംഘടിപ്പിക്കും. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുകയെന്നത് ഓരോ കൃഷി ഓഫീസറിന്റെയും കടമയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി ഓഫീസര്‍മാര്‍ അന്യായമായ കാര്യങ്ങള്‍ ചെയ്യുവാനുള്ള സമ്മര്‍ദ്ദം ഉണ്ടായാല്‍ അത് തടയാന്‍ വേണ്ട എല്ലാ നടപടികളും കൃഷിവകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു

നാടിന്റെ പച്ചപ്പിന്റെയും കാര്‍ഷിക മേഖലയുടെ നേട്ടങ്ങളുടെയും നേരവകാശികളാണ് ഓരോ കൃഷി ഓഫീസര്‍മാരും. അവര്‍ ഓരോ കര്‍ഷകന്റെയും മുഖം കൂടിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.എം.ആരിഫ് എം.പി പറഞ്ഞു. ചടങ്ങില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ടി പി ബൈജു അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ പ്രസിദ്ധീകരണമായ കന്നിമണ്ണിന്റെ പ്രകാശനം കൃഷിമന്ത്രി എ.എം.ആരിഫ് എം.പിക്ക് കൈമാറി നിര്‍വഹിച്ചു. മികച്ച സംഘടനാ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൃഷിമന്ത്രി വിതരണം ചെയ്തു. 

ഭുവി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ആര്‍.ഷാജി, ട്രഷറര്‍ എസ്.അഞ്ജന, വൈസ് പ്രസിഡന്റ് ഷെര്‍ലി സ്‌കറിയ, ജോണ്‍ ഷെറി, ബ്രാഞ്ച് പ്രസിഡന്റ് സുജ ഈപ്പന്‍, ജോയിന്റ് സെക്രട്ടറി കെ.പി.സുരേഷ്, അസോസിയേറ്റ് ട്രഷറര്‍ ടി.പി.ബൈജു, വിവിധ ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Summary;Officials should work with farm­ers as focal points: Min­is­ter P Prasad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.