4 March 2026, Wednesday

സിദ്ദീഖ് കൊലപാതകം; പ്രതികള്‍ റിമാന്‍ഡില്‍

Janayugom Webdesk
May 28, 2023 1:52 pm

ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളും റിമാന്‍ഡില്‍. അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ പ്രതികള്‍ക്കായി പൊലീസ് നാളെ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും. ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും തുടരേണ്ട സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.

ചെന്നൈയില്‍ നിന്ന് പിടിയിലായ ഷിബിസിയെയും ഫറ്ഫാനയെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പൊലീസ് ഉന്നയിച്ചെങ്കിലും മജിസ്ട്രേറ്റ് അനുവദിച്ചില്ല. കേസിലെ കൂട്ട് പ്രതിയായ ആഷിഖിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും പാലക്കാട്ടുമാടക്കം കൂടുതല്‍ ഇടങ്ങളില്‍ ഇനിയും തെളിവെടുപ്പ് നടക്കാനുണ്ട്.

ഇതിനിടെ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണുള്‍പ്പെടെയുള്ളവ ഇനിയും കണ്ടെടുക്കാനുണ്ട്. തുടര്‍ തെളിവെടുപ്പിനായി ഷിബിലിയേയും, ഫര്‍ഹാനയേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലടക്കം പ്രതികളെ എത്തിച്ചാണ് തെളിവ് ശേഖരിക്കുക.

അതേസമയം തിരുവനന്തപുരം ജില്ലയുള്‍പ്പെടെ ഏഴോളം സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
eng­lish sum­ma­ry; Sid­dique mur­der; The accused are in remand
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.