20 December 2025, Saturday

Related news

December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 16, 2025
November 6, 2025
November 5, 2025
November 5, 2025

പന്ത്രണ്ട് വയസുകാരി പ്രസവിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
ചണ്ഡീഗഡ്
May 28, 2023 3:55 pm

പഞ്ചാബില്‍ പന്ത്രണ്ട് വയസുകാരി പ്രസവിച്ചു. ഫഗ്വാരയിലെ സിവിൽ ആശുപത്രിയിലാണ് സംഭവം നടന്നത്. നിലവിൽ അമൃത്സറിലെ ബിബി നൻകി മദർ ആന്റ് ചൈൽഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. കുട്ടി മാസം തികയാതെയാണ് പ്രസവിച്ചതെന്നും നവജാതശിശുവിന് 900 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ശിശുവിഭാഗം വിദഗ്ധൻ ഡോ.നരേഷ് കുന്ദ്ര അറിയിച്ചു.

സദർ എസ്എച്ച്ഒ ഉഷാ റാണിക്കാണ് കേസിന്റെ അന്വേഷണ ചുമതല നല്‍കിയത്. തിബ്ബി മൊഹല്ലയിൽ അച്ഛനൊപ്പമാണ് പെൺകുട്ടിയുടെ താമസിച്ചിരുന്നത്. രാവിലെ പ്രഭാതകർമങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതനെത്തി തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.

കഴിഞ്ഞ വർഷമാണ് പീഡനം നടന്നത്. പിന്നാലെ 2023 മെയ് 26ന് കഠിനമായ വയറ് വേദനയോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് പെൺകുട്ടി പ്രസവിച്ചത്. പൊലീസ് ഐപിസി 376 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Eng­lish Summary;A twelve-year-old girl gave birth; Police have start­ed an investigation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.