അരിക്കൊമ്പനെ കണ്ട് ഭയന്നോടി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ബൽരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ ബല്‍രാജ് സഞ്ചരിച്ച ഓട്ടോയ്ക്ക് മുന്നില്‍ ആനയെ കണ്ടതോടെ ഓടുകയായിരുന്നു. കമ്പത്തെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബൽരാജ്.
അതിനിടെ അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലയിലെന്നാണ് സൂചന. നിലവില്‍ ഷണ്മുഖ നദി ഡാമിന് സമീപത്താണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നതെന്ന വിവരമാണ് ഇന്ന് വനംവകുപ്പിന് ലഭ്യമായിരിക്കുന്നത്. അരിക്കൊമ്പന്റെ സഞ്ചാരം ഭയന്ന് സുരളി പെട്ടിയിലും എൻടി പെട്ടിയിലും ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരിക്കൊമ്പൻ രാത്രി സഞ്ചരിച്ചത് മൂന്നു കിലോമീറ്റർ മാത്രമാണെന്നതിനാലാണ് പകല്‍ ജാഗ്രതാസംവിധാനം കര്‍ശനമാക്കിയിരിക്കുന്നത്.
English Sammury: injured person died after being frightened by the Arikompan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.