26 December 2025, Friday

Related news

December 25, 2025
December 1, 2025
November 11, 2025
October 23, 2025
October 20, 2025
October 13, 2025
October 7, 2025
October 7, 2025
October 7, 2025
October 4, 2025

വീണ്ടും ഭീകരാക്രമണം; കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
May 30, 2023 8:51 pm

അനന്ത്നാഗ് ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഉധംപൂര്‍ സ്വദേശി ദീപുവാണ് മരിച്ചത്. ജംഗ്ലാത്ത് മണ്ഡിക്കടുത്തുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു മാളിനു പുറത്തു വച്ചാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനനായില്ല.

കശ്മീരില്‍ സാധാരണക്കാരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ സഞ്ജയ് ശര്‍മ എന്ന കശ്മീരി പണ്ഡിറ്റിനെ പുല്‍വാമയില്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ സംസ്ഥാനത്തെ രജൗരി ജില്ലയിലെ ഡാംഗ്രി മേഖലയില്‍ നടന്ന വെടിവയ്പ്പില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

2022‑ല്‍, ഭീകരര്‍ സാധാരണക്കാര്‍ക്ക് നേരെ 30 ഓളം ആക്രമണങ്ങള്‍ നടത്തിയെന്നാണ് കണക്ക്. മൂന്ന് കശ്മീരി പണ്ഡിറ്റുകള്‍, രാജസ്ഥാനില്‍ നിന്നുള്ള ഒരു ബാങ്ക് മാനേജര്‍, ജമ്മുവില്‍ നിന്നുള്ള ഒരു വനിതാ അധ്യാപിക, എട്ട് പ്രാദേശിക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ ആക്രമണങ്ങളിലായി 18 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

Eng­lish Summary;Another ter­ror­ist attack; Kash­miri Pan­dit shot dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.