13 January 2026, Tuesday

Related news

January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025

തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ സീറ്റ് ബിജെപിയില്‍ നിന്നും സിപിഐയിലെ ജി.സോമരാജന്‍ പിടിച്ചെടുത്തു
Janayugom Webdesk
തിരുവനന്തപുരം
May 31, 2023 12:51 pm

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം . നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്‍റെ ഒന്നും, ബിജെപിയുടെ രണ്ടും, പിസിജോര്‍ജിന്‍റെ ജനപക്ഷത്തിന്‍റെ ഒരു സീറ്റും പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചിരിക്കുന്നത്. ഒമ്പതു ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിന്റേയും ഏഴ് സീറ്റുകള്‍ യുഡിഎഫിന്റേയും രണ്ട് സീറ്റുകള്‍ ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു.
ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു. 

പത്തൊമ്പതു തദ്ദേശസ്ഥാപനങ്ങളിലെ വാരര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഫ് ഒന്‍പതുസീറ്റും, ബിജെപി ഒരു സീറ്റും നേടി. കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ഇതിനു പുറമേ കോഴിക്കോട് പുതുപ്പാട് കണലാട് വാർഡ്, എറണാകുളം നെല്ലിക്കുഴി ആറാം വാർഡ്, അഞ്ചൽ തഴമേൽ,പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍— ബിജെപിയുടെ സിറ്റിംങ് സീറ്റാണ് സിപിഐലെ ജി. സോമരാജന്‍ എല്‍ഡിഎഫിനുവേണ്ടി പിടിച്ചെടുത്തു. 264 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ബബുല്‍ദേവിനെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐ (എം)ലെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫീസ്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.310 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രന്‍ എ.അജി വിജയിച്ചു. ബിജെപിയാണ് രണ്ടാമത്.കോട്ടയം ജില്ലയിലെ മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട- എല്‍ഡിഎഫ് നിലനിര്‍ത്തി സിപിഐ(എം)ലെ സുജ ബാബു127 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പ്രയ്‌സ് ജോസഫിനെയാണ് പരാജയപ്പെടുത്തി.കോട്ടയം ജില്ലയിലെ പിസിജോര്‍ജിന്‍റെ തട്ടകമായ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം-ജനപക്ഷം സിറ്റിങ് സീറ്റാണ് എല്‍ഡിഎഫിനുവേണ്ടി സിപിഐ(എം)ലെ ബിന്ധു അശോകന്‍ പിടിച്ചെടുത്തത്. 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ രണ്ടാമത് എത്തി. എറണാകുളം ജില്ലയിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല- ബിജെപി സിറ്റിങ് സീറ്റായിരുന്നു ഇവിടെ. എല്‍ഡിഎഫിനുവേണ്ടി സിപിഐ (എം)ലെ അരുണ്‍ സി.ഗോവിന്ദന്‍ 99 വോട്ടുകള്‍ക്കാണ് പിടിച്ചെടുത്തത് ബിജെപിയുടെ ഉണ്ണികൃഷ്ണനെയാണ് അരുണ്‍ തോല്‍പ്പിച്ചത്.

പാലക്കാട് ജില്ലയിലെ ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്- യുഡിഎഫ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 154 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിനുവേണ്ടി സിപിഐ(എം) സ്ഥാനാര്‍ഥി അജിത മനോജ് നേടിയത്. കോണ്‍ഗ്രസിലെ ഷാലി ജിജോയെ ആണ് പരാജയപ്പെടുത്തിയത്.കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലിര്‍ത്തി.തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ- കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അപര്‍ണ സിപിഐ(എം)ലെ രേവതി വി.എല്ലിനെയാണ് തോല്‍പ്പിച്ചത്.പത്തനംതിട്ട ജില്ലയിലെ മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് സിപിഐ(എം)ലെ ഷെറിന്‍ ബി. ജോസഫിനെ തോല്‍പ്പിച്ചത്.

കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട്-കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സൂസന്‍ കെ.സേവ്യര്‍ വിജയിച്ചു.പാലക്കാട് ജില്ലിയിലെ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം സീറ്റില്‍ . യുഡിഎഫ് സ്ഥാനാര്‍ഥി മണികണ്ഠന്‍ 124 വോട്ടുകള്‍ക്കു വിജയിച്ചു .കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നീതുരാജ് 189 വോട്ടുകള്‍ക്ക് വിജയിച്ചു 

കോഴിക്കോട് ജില്ലിയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അബ്ദുള്‍ ഷുക്കൂര്‍ 112 വോട്ടുകള്‍ക്കാണ് ജയിച്ചത്. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പള്ളിപ്രം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എ.ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു . പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു 

Eng­lish Summary:
LDF resound­ing vic­to­ry in local gov­ern­ment by-elec­tions; CPI’s G. Somara­jan wrest­ed Thaz­a­mel seat of Anchal gram pan­chay­at in Kol­lam dis­trict from BJP.

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.