കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ലോകായുക്ത റെയ്ഡ്. ബംഗളൂരു, തുമകുരു, ഹാവേരി, മൈസൂരു, ബിദർ എന്നീ ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലുമാണ് ലോകായുക്ത പരിശോധന നടത്തിയത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നു എന്ന ആരോപണത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്, സ്വത്ത് രേഖകള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയാണ് ലോകായുക്ത പരിശോധിക്കുന്നത്.
ബംഗളൂരുവില്‍ ബെസ്‌കോം ടെക്നിക്കല്‍ ഡയറക്ടര്‍ രമേശിന്റെയും ഇന്‍ഡസ്ട്രീസ് ആന്റ് ബോയിലര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി നാരായണപ്പയുടെ വീട്ടിലുമാണ് ഒരേസമയം പരിശോധന നടന്നത്.
തുമകുരു ജില്ലയിലെ ആര്‍ടി നഗറിലെ കെഐഎഡിബി ഉദ്യോഗസ്ഥന്‍ നരസിംഹമൂര്‍ത്തിയുടെ വീട്ടില്‍ ലോകായുക്ത ഡിഎസ്പിമാരായ മഞ്ജുനാഥ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നു.
English Summary; Lokayukta raid in Karnataka
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.