19 December 2025, Friday

Related news

December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025
November 7, 2025
November 5, 2025
November 5, 2025

ആണ്‍വേഷം ധരിച്ചെത്തി ഭര്‍ത്തൃമാതാവിനെ ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മരുമകള്‍ അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
June 1, 2023 10:35 am

ആണ്‍വേഷം ധരിച്ചെത്തി ഭര്‍ത്തൃമാതാവിനെ തലയ്ക്കടിച്ചു കൊന്ന യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം.
തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് വീട്ടിനുള്ളിൽ
ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ് മരിച്ചത്.ഉറങ്ങി കിടന്നപ്പോളാണ് കൊലപാതകം. സീതാരാമലക്ഷ്മിയുടെ മകൻ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് അറസ്റ്റിലായത്.മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പുലർച്ചെയാണ് സീതാരാമലക്ഷ്മിക്ക് ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിയേറ്റത്. ചോരയിൽ കുളിച്ചുകിടക്കുന്ന ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലുണ്ടായിരുന്ന അഞ്ചുപവൻ സ്വർണമാല നഷ്ടപ്പെട്ടിരുന്നു. വീട്ടിലെത്തിയ മോഷ്ടാക്കളാണ് കൊല നടത്തിയത് എന്നാണ് ആദ്യം കരുതിയിരുന്നത്. ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ച ഒരാൾ വീട്ടിൽവരുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അത് മഹാലക്ഷ്മിയാണെന്നു തിരിച്ചറിഞ്ഞത്.

വിവാഹം കഴിഞ്ഞ്‌ ആറുമാസം കഴിഞ്ഞപ്പോൾത്തന്നെ മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ വഴക്കു തുടങ്ങിയിരുന്നെന്നാണ് അയൽവാസികൾ പറയുന്നു. പ്രശ്നപരിഹാരത്തിനായി ഷൺമുഖവേൽ മകന് തൊട്ടടുത്തുതന്നെ വേറെ വീടുവെച്ചുകൊടുത്തു. മകനും മരുമകളും രണ്ടുമക്കളും അവിടെയായിരുന്നു താമസം. മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ കഴിഞ്ഞമാസം വഴക്കുണ്ടായി. അയൽവാസികൾക്കു മുന്നിൽവെച്ച് സീതാരാമലക്ഷ്മി തന്നെ അപമാനിച്ചത് മഹാലക്ഷ്മിക്ക്‌ സഹിച്ചില്ല. ഇതാണ് കൊലപാതകത്തിന് കാരണം. 

ഭർത്താവിന്റെ ടിഷർട്ടും ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ചാണ് അവർ കൊല നടത്തിയത്. ഭർത്തൃപിതാവ് വീട്ടിലില്ലായിരുന്നു. അദ്ദേഹം തിരിച്ചെത്തി പരിക്കേറ്റ സീതാരാമലക്ഷ്മിയെക്കണ്ട് ബഹളം വെച്ചപ്പോൾ കരച്ചിലുമായി മഹാലക്ഷ്മിയും ഒപ്പം ചേര്‍ന്നത്. മോഷ്ടാക്കളാണ് കൊലനടത്തിയതെന്ന് ധരിപ്പിക്കാനാണ് ആഭരണം മോഷ്ടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റിലായ മഹാലക്ഷ്മിയെ റിമാൻഡ് ചെയ്ത് കൊക്രാകുളം വനിതാ ജയിലിലേക്ക് അയച്ചു.

Eng­lish Sum­ma­ry; Dressed as a man, he killed his mother-in-law
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.