12 February 2026, Thursday

Related news

January 22, 2026
January 1, 2026
December 24, 2025
October 28, 2025
October 18, 2025
September 26, 2025
September 23, 2025
September 22, 2025
September 22, 2025
September 22, 2025

ജിഎസ്‌ടി വരുമാനം ഉയര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
June 1, 2023 10:39 pm

രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്‌ടി) വരുമാനത്തില്‍ വര്‍ധനവ്. 2022 മേയിലെ 1.40 ലക്ഷം കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ധിച്ച് 1.57 ലക്ഷം കോടി രൂപയിലെത്തി. 2023 ഏപ്രിലില്‍ ഇത് 1.87 ലക്ഷം കോടിയെന്ന റെക്കോഡ് നിലയിലായിരുന്നു.
കഴിഞ്ഞമാസം 28,411 കോടി രൂപ കേന്ദ്ര ജിഎ‌സ‌്ടിയായും 35,828 കോടി രൂപ സംസ്ഥാനതല ജിഎ‌സ‌്ടിയായുമാണ് ലഭിച്ചത്. 81,361 കോടി രൂപ സംയോജിത (ഇന്റഗ്രേറ്റഡ്) ജിഎസ്‌ടിയായും 11,489 കോടി രൂപ സെസ് ആയും നേടി. തുടര്‍ച്ചയായി ഇത് പതിനാലാം തവണയാണ് ജിഎ‌‌സ‌്ടി സമാഹരണം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. സമാഹരണം 1.5 ലക്ഷം കോടിക്ക് മുകളില്‍ കടക്കുന്നത് ഇത് അഞ്ചാം തവണയാണെന്നും ധനമന്ത്രാലയം അറിയിച്ചു.

eng­lish summary;GST rev­enue is up

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.