22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ഭീഷണിയിലെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2023 11:03 am

ഇന്ത്യയില്‍ പത്ര സ്വാതന്ത്യംഭീഷണിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുനനു അദ്ദേഹം. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് പത്രസ്വാതന്ത്ര്യം നിര്‍ണായകമാണെന്നും എപ്പോഴും ഒരാള്‍ വിമര്‍ശനത്തിന് തയ്യാറായിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ദേശീയ വ്യവഹാരത്തെ പ്രാപ്തമാക്കുന്ന സ്ഥാപനചട്ടകൂടിന് മേല്‍ നിയന്ത്രണമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഇന്ത്യയില്‍ പത്രസ്വാാതന്ത്ര്യം ദുര്‍ബലമാകുകയാണ്.ഇത് ഇന്ത്യയില്‍ പ്രകടമാണ്. മറ്റ് രാജ്യങ്ങള്‍ക്കും അത് കാണാനാകും. ഒരാള്‍ വിമര്‍ശിക്കാന്‍ തയ്യാറായിരിക്കണം. ഇന്ത്യയെ സംസാരിക്കാനും ഇന്ത്യന്‍ ജനതയെ ചര്‍ച്ച ചെയ്യാനും അനുവദിക്കുന്ന സ്ഥാപനചട്ടക്കൂടിന് നിയന്ത്രണമുണ്ട്.

ഇന്ത്യയെ ഞാന്‍ കാണുന്നത് ജനങ്ങളും അവരുടെ സംസ്‌കാരങ്ങളും ഭാഷകളും ചരിത്രവുമെല്ലാം തമ്മിലുള്ള ഇടപെടലായിട്ടാണ്. ആ ചര്‍ച്ചകള്‍ സ്വതന്ത്ര്യമായും ന്യായമായും സാധ്യമാക്കുന്ന ചട്ടക്കൂടാണ് മഹാത്മ ഗാന്ധി സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ സാധ്യമാക്കുന്ന ഈ ഘടനയിപ്പോള്‍ നിയന്ത്രണത്തിലാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു ഇത് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും മേലുള്ള പിടിച്ചടക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ രാജ്യത്തുളനീളം നടന്നപ്പോള്‍ ആളുകള്‍ക്ക് ഉത്കണ്ഠ ഉണ്ടായിരുന്നതായി ഭാരത് ജോഡോ യാത്രയെ ഓര്‍മിപ്പിച്ച് രാഹുല്‍ പറഞ്ഞു.ഞാന്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കാറില്ല. ഞാന്‍ ഇന്ത്യലുടനീളം,കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സഞ്ചരിക്കുകയും ദശലക്ഷക്കണക്കിന് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അവരൊന്നും സന്തോഷവാന്മാരാണെന്ന് എനിക്ക് തോന്നിയില്ല.

പണപ്പെരുപ്പവും തൊഴിലില്ലാഴ്മയും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ സമ്മതിച്ചു. അവരെല്ലാം ആശങ്കയിലായിരുന്നു, രാഹുല്‍ പറഞ്ഞു. ഇന്ത്യയെ ധ്രൂവീകരിക്കുന്ന കാഴ്ചപ്പാടിനെയാണ് ഭരണത്തിലുള്ള ബിജെപി പ്രോത്സാഹിപ്പിക്കുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
Rahul Gand­hi says free­dom of press in India is under threat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.