22 January 2026, Thursday

ലൈംഗിക ബന്ധത്തിനു സമ്മതിക്കാത്തതിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2023 1:12 pm

ലൈംഗികബന്ധത്തിനു സമ്മതിക്കാത്തതിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഒരു മാസത്തിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി.

ഹൈദരാബാദിലെ സൈദാബാദിലാണ് സംഭവം. ഇരുപതു വയസുള്ള ജാന്‍സിയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് തരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ തരുണിനും ജാൻസിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം മുൻപാണു ജാൻസി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. നാഗർകുർണൂൽ ജില്ലക്കാരായ ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. പിന്നീട് ഹൈദരാബാദിലേക്കു താമസം മാറുകയായിരുന്നു.

മേയ് 20ന് ലൈംഗികബന്ധത്തിനായി തരുൺ സമീപിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാൻസി സമ്മതിച്ചില്ല. എന്നാൽ സെക്സ് വേണമെന്നു തരുൺ നിർബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാൻസി ആവർത്തിച്ചെങ്കിലും ഭർത്താവ് ചെവിക്കൊണ്ടില്ല. പ്രകോപിതനായ തരുൺ, ജാൻസിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. 

കുറച്ചുനേരം കഴിഞ്ഞപ്പോൾ യുവതി അബോധാവസ്ഥയിൽ ആവുകയും മരിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. മെയ് 20നാണ് സംഭവം നടന്നതെങ്കിലും 10 ദിവസത്തിനുശേഷം ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് സംഭവം പുറത്തായതെന്നു പൊലീസ് പറഞ്ഞു.യുവതിയുടെ മരണവെപ്രാളം കണ്ടുഭയന്ന തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടിൽ ബന്ധുക്കളെ വിവരമറിയിച്ചു. ഉടൻ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കൊലപാതകമാണെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ഉടൻ തരുണിനെ കസ്റ്റയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ ‌പൊലീസിനോടു കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി

Eng­lish Summary:
Her hus­band killed her by suf­fo­cat­ing her because she did not con­sent to sex­u­al intercourse

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.