25 February 2026, Wednesday

Related news

February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

പൂവും കായും വിരിയുന്നത് കാണാന്‍ വീട്ടില്‍ കഞ്ചാവ് നട്ട യുവാവ് പിടിയില്‍

Janayugom Webdesk
മലപ്പുറം
June 3, 2023 5:43 pm

കഞ്ചാവ് ചെടിയില്‍ പൂവും കായും വിരിയുന്നത് കാണാന്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവച്ച യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറാണ് പൊലീസ് പിടിയിലായത്. 

പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും 125 ​ഗ്രാം കഞ്ചാവും പൊലീസ് കണ്ടെത്തി. നിലവിൽ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും കേസുണ്ട്. പെരിന്തൽമണ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ പിടികൂടിയത്.

Eng­lish Summary:Young man arrest­ed for plant­i­ng gan­ja at home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.