26 December 2025, Friday

നടിയാക്കാൻ വളർച്ചാ ഹോർമോൺ ഗുളികകൾ നിര്‍ബന്ധിച്ച് കഴിപ്പിച്ച് അമ്മ: ചൈൽഡ് ലൈനില്‍ പരാതി നല്‍കി 16 വയസുകാരി

Janayugom Webdesk
അമരാവതി
June 4, 2023 8:28 pm

പ്രായപൂര്‍ത്തിയാകാത്ത മകളെ നടിയാക്കാൻ വളർച്ചാ ഹോർമോൺ ഗുളികകൾ നിർബന്ധപൂർവം കഴിപ്പിച്ച് അമ്മ. 16 വയസുകാരിയായ പെണ്‍കൂട്ടി തന്നെയാണ് ബാലാവകാശ കമ്മീഷനെ അമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ആന്ധ്രാ പ്രദേശിലാണ് സംഭവം.

കഴിഞ്ഞ നാല് വർഷമായി അമ്മ തനിക്ക് ഹോർമോൺ ഗുളികകൾ നൽകുകയാണെന്ന് കുട്ടി പറഞ്ഞു. ചൊവ്വാഴ്ച കുട്ടി ഈ വിവരം ചൈൽഡ് ലൈൻ നമ്പരിൽ വിളിച്ചറിയിച്ചു. ഹോർമോൺ ഗുളികകളുടെ സൈഡ് എഫക്ടുകൾ കൊണ്ടുണ്ടാവുന്ന വേദന സഹിക്കാനാവുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി. അമ്മ, തന്നെ ബലമായി ഗുളികകൾ കഴിപ്പിക്കുകയാണെന്നും സിനിമാക്കാരെന്ന മട്ടിൽ വീട്ടിലെത്താറുള്ള അപരിചിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിക്കുകയാണെന്നും കുട്ടി ചൈൽഡ് ലൈനോട് പറഞ്ഞു. ഗുളിക കഴിച്ചതിൻ്റെ പിറ്റേന്ന് താൻ അബോധാവസ്ഥയിലാവും. കടുത്ത ശരീരവേദന തൻ്റെ പഠനത്തെപ്പോലും ബാധിച്ചു. ഗുളിക കഴിച്ചില്ലെങ്കിൽ അമ്മ അടിക്കുമായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് ഭയപ്പെടുത്തിയിരുന്നു എന്നും കുട്ടി പരാതിപ്പെട്ടു. പരാതിയ്ക്ക് പിന്നാലെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: Moth­er Force­ful­ly Feeds Growth Hor­mone Pills to Minor Daugh­ter ‘To Make Her an Actor’
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.