ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു. രാത്രി 12.30നാണ് പൂശാനംപെട്ടിയില്‍ വച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. മയങ്ങിയ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് മാറ്റി. രണ്ടുഡോസ് മയക്കുവെടിവച്ചു എന്നാണ് വിവരം. ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കുമെന്നും സൂചനയുണ്ട്. ആരോഗ്യനില പരിശോധിച്ചശേഷം അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അരിക്കൊമ്പനെ മാറ്റുന്നതിനായി മൂന്ന് കുങ്കിയാനകളെ തമിഴ്‌നാട് വനംവകുപ്പ് സ്ഥലത്തെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 29നാണ് മൂന്നാറിലെ ചിന്നക്കനാലില്‍ നിന്ന് കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. നേരത്തെ ഉണ്ടായ തുമ്പിക്കയ്യിലെ മുറിവ് കൂടുതല്‍ ജീര്‍ണിച്ച അവസ്ഥയിലാണ്.
English Sammury: tamilnadu forest Dept Arikkompan was shot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.