25 December 2025, Thursday

Related news

December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025

അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിന് ഇഡി നോട്ടീസ് അയച്ചു

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 2:27 pm

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും, മുന്‍മന്ത്രിയുമായ ശിവകുമറിന് ഇഡി നോട്ടീസ് അയച്ചു.നാലാം തവണയാണ് ശിവകുമാറിനോ ഇഡി നോട്ടീസ് നല്‍കുന്നത്. നാളെ രാവിലെ 11ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എറെ നാളായി വി എസ് ശിവകുമാറിനെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലന്‍സും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ മുതല്‍ ഇഡി സംഘം ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരത്തെചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്.

മുന്‍പ് നോട്ടീസ് നല്‍കിയ ഘട്ടത്തില്‍ ശിവകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. എന്നാല്‍ അന്ന് അന്വേഷണ സംഘം തന്നെ തീയതി മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്യ തനിക്കെതിരെ എന്‍ഫോഴ്സ് മെന്‍റിന് കിട്ടിയ ഊമക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷട്രീയ പ്രേരിതമാണ് ഇതെന്നുമായിരുന്നു ശിവകുമാറിന്‍രെ പ്രതികരണം

Eng­lish Summary:
Ille­gal acqui­si­tion of prop­er­ty: ED issues notice to VS Shivakumar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.