22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 32കാരന് 83 വര്‍ഷം തടവ്

Janayugom Webdesk
കണ്ണൂര്‍
June 5, 2023 4:49 pm

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവുശിക്ഷ. 32കാരനായ പൂളിങ്ങോം പാലാംതടം കാണിക്കാരന്‍ കെഡി രമേശിനെയാണ് ശിക്ഷിച്ചത്. 83 വര്‍ഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ആണ് വിധിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂര്‍ സിഐ ആയിരുന്ന എംപി ആസാദ് ചെറുപുഴ എസ്‌ഐ എംഎന്‍ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Eng­lish Summary:A ten-year-old girl was sex­u­al­ly assault­ed; 32-year-old sen­tenced to 83 years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.