23 December 2025, Tuesday

Related news

December 23, 2025
December 10, 2025
December 9, 2025
November 20, 2025
November 17, 2025
November 15, 2025
November 14, 2025
November 14, 2025
November 11, 2025
November 11, 2025

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; യാത്രക്കാരെ തിരിച്ചിറക്കി,

Janayugom Webdesk
കൊൽക്കത്ത
June 7, 2023 10:15 am

പറന്നുയരുന്നതിനു മുമ്പായി ​വിമാനത്തിൽ ബോംബെന്ന് ഒരാൾ ബഹളം വെച്ചതോടെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദോഹ വഴി ലണ്ടനിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിലെ 541 യാത്രക്കാരെയാണ് തിരിച്ചിറക്കിയത്.

ടേക് ഓഫിനുമുമ്പായി ചൊവ്വാഴ്ച പുലർച്ച 3.29നാണ് സംഭവമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സി.ഐ.എസ്.എഫ് സംഘം ഡോഗ് സ്ക്വാഡുമായി വിമാനത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബഹളംവെച്ച യാത്രക്കാരനെ സി.ഐ.എസ്.എഫ് സംഘം കസ്റ്റഡിയിലെടുത്തു. തന്നോട് മറ്റൊരു യാത്രക്കാരനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. എന്നാൽ, പ്രതി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്.

eng­lish summary;There was a bomb blast on the plane; Pas­sen­gers were repatriated
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.