23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 29, 2024
November 16, 2024
November 9, 2024
November 8, 2024
October 29, 2024
October 27, 2024
October 19, 2024
October 7, 2024
September 8, 2024

ആര്‍ഷോ എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ വന്നത്; വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
June 7, 2023 11:32 am

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എഴുതാത്ത പരീഷ ജയിച്ചെന്ന് ഏറണാകുളം മാഹാരാജാസ് കോളേജിന്‍റെ മാര്‍ക്ക് ലിസ്റ്റില്‍ വന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 

സാങ്കേതികപ്പിഴവാണെന്ന കോളേജിന്‍റെ വിശദീകരണം അദ്ദേഹം തള്ളി. അതൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.എസ്എഫ്ഐക്ക് എതിരായിട്ട് വലിയൊരു ഗൂഢാലോചന നടന്നു. ഗോവിന്ദന്‍ മാഷ് അഭിപ്രായപ്പെട്ടു. സാങ്കേതിക പിഴവാണെന്ന വാദം നേരത്തെ ആര്‍ഷോയും തള്ളിയിരുന്നു. പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി കൊണ്ട് വാര്‍ത്തകള്‍ ചമക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേ സമയം ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പിന്തുണയ്ക്കാനില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. അതെല്ലാം പരിശോധിക്കട്ടെ. അതിനൊന്നും കൂട്ട് നില്‍ക്കേണ്ട കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പിന്തുണയ്ക്കില്ല ഗോവിന്ദന്‍ പറഞ്ഞു

Eng­lish Summary:
Arsho appeared in the mark list of the unwrit­ten exam­i­na­tion; MV Govin­dan says that it is part of a big conspiracy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.