16 May 2024, Thursday

Related news

May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024

ഹരിയാനയുടെ വികസനത്തിന് ബിജപിയും, കോണ്‍ഗ്രസും എന്തു ചെയ്തു:കെജിരിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 9, 2023 12:41 pm

കോണ്‍ഗ്രസ് ഹരിയാനയില്‍ ഇരുപത്തിഅഞ്ച് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിട്ടും, ഒമ്പതു വര്‍ഷക്കാലം ബിജെപി ഭരിച്ചിട്ടും വികസനങ്ങളൊന്നും എത്തിയിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മിപാര്‍ട്ടി നേതാവുമായ അരവിന്ദ് കെജിരിവാള്‍ അഭിപ്രായപ്പെട്ടു. 

അടുത്ത തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ ഹരിനയാനയ്ക്ക് മികച്ച വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരംഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെജ്‌രിവാളിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ആംആദ്മി ഹരിയാന നേതാവ് സുശില്‍ കുമാര്‍ ഗുപ്ത എന്നിവരും യാത്രയില്‍ പങ്കെടുത്തു.

ഹരിയാന തന്റെ ജന്മഭൂമിയും ഡല്‍ഹി കര്‍മഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി മാറി മാറി ഭരിക്കുന്ന കോണ്‍ഗ്രസുംബിജെപിയും ഹരിയാനക്ക് വേണ്ടി എന്ത് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.അവര്‍ ശരിയായി ചെയ്ത എന്തെങ്കിലും ഒരു കാര്യമുണ്ടോ.അവര്‍ ഏതെങ്കിലും സ്‌കൂളുകളോ റോഡുകളോ പണിതിട്ടുണ്ടോ. നിങ്ങളുടെ കുട്ടികള്‍ക്ക് അവര്‍ തൊഴില്‍ നല്‍കിയിട്ടുണ്ടോ? നല്ല ആശുപത്രികള്‍ പണിതിട്ടുണ്ടോ പിന്നെന്തിനാണ് നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നത് കെജിരിവാള്‍ ചോദിക്കുന്നു.

കോണ്‍ഗ്രസും ബിജെപിയും മാത്രമായതിനാല്‍ നേരത്തെ ജനങ്ങള്‍ക്ക് വേറെ വഴികളില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആം ആദ്മി ബദലായുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ 12 ലക്ഷം യുവാക്കള്‍ക്ക് ഞങ്ങള്‍ ജോലി നല്‍കി. പഞ്ചാബില്‍ 30,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. 3 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനുള്ള ക്രമീകരണം കൂടി നടക്കുന്നുണ്ട്.

രാജ്യത്തെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഈ പാര്‍ട്ടികള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പിന്നോക്കാവസ്ഥയിലുള്ള പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ തൊഴില്‍ രഹിതര്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
What did BJP and Con­gress do for the devel­op­ment of Haryana: Kejiriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.