25 December 2025, Thursday

Related news

December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 22, 2025

ഝാര്‍ഖണ്ഡില്‍ കൽക്കരി ഖനിയില്‍ അപകടം; മൂന്നു മരണം

ധന്‍ബാദ്
June 9, 2023 6:23 pm

ഝാര്‍ഖണ്ഡിലുണ്ടായ ഖനി അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് അപകടം. ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡിന്റെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടം. ഖനി ഇടിഞ്ഞുതാഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി നടത്തിക്കൊണ്ടിരുന്ന കൽക്കരി ഖനിയാണിത്. പ്രദേശത്ത് എത്ര പേര്‍ കുടുങ്ങി കിടക്കുന്നെന്നോ മരിച്ചെന്നോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നു പേരെ പുറത്തെടുക്കാനായിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ട്.

Eng­lish Summary:Coal mine acci­dent in Jhark­hand; Three deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.