19 December 2025, Friday

Related news

December 13, 2025
December 13, 2025
December 12, 2025
December 6, 2025
November 22, 2025
November 17, 2025
November 16, 2025
November 15, 2025
November 14, 2025
November 11, 2025

മാർ‑എ-ലാഗോ രഹസ്യരേഖ കേസില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം

Janayugom Webdesk
വാഷിങ്ടണ്‍
June 9, 2023 10:10 pm

പദവി ഒഴിഞ്ഞതിന് ശേഷവും രഹസ്യരേഖകള്‍ കെെവശം വച്ചതിന് മുന്‍ യുഎസ് പ്രസിഡന്റ് ‍ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മിയാമിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാരവൃത്തി നിയമം ലംഘിക്കൽ, മറ്റ് ക്രിമിനൽ കേസുകളിൽ അന്വേഷണത്തെ തടസപ്പെടുത്താന്‍ ഗൂഢാലോചന നടത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് കോടതിയിൽ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ ഒരു മുൻ പ്രസിഡന്റിന് ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന് ഞാ­ൻ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് കുറ്റപത്രം സമ­ര്‍പ്പിച്ച വിവരം അറിഞ്ഞയുട­ന്‍ ട്രംപ് ട്രൂ­ത്ത് സോഷ്യ­ൽ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. 2024ലെ തെ­ര­­­­­ഞ്ഞെ­­­­­­­­­­ട­ുപ്പിൽ തന്റെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം അട്ടിമറിക്കാനുള്ള നീക്കമാണ് കുറ്റപത്രമെന്നും ട്രംപ് ആരോപിച്ചു. 

പ്രത്യേക അഭിഭാഷകനായ ജാക്ക് സ്മിത്തിന്റെ ഓഫിസ് മിയാമിയിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധ വിവരങ്ങൾ പ്രസിഡന്റ് കാലാവധിക്ക് ശേഷവും മനഃപൂർവം സൂക്ഷിക്കൽ, നീതിന്യായ നടപടികളെ തടസപ്പെടുത്തൽ, സർക്കാർ രേഖകൾ സൂക്ഷിക്കൽ ‚ഗൂഢാലോചന, തെറ്റായ പ്രസ്താവനകൾ നടത്തൽ തുടങ്ങിയ ഏഴ് ആരോപണങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. നിലവിലുള്ളതോ മുമ്പുള്ളതോ ആയ ഒരു അമേരിക്കൻ പ്രസിഡന്റ് ആദ്യമായാണ് സുരക്ഷാ രേഖകള്‍ സംബന്ധിച്ച കേസില്‍ കുറ്റപത്രത്തിലുള്‍പ്പെടുന്നത്. ഫ്ലോ­­­­­­റിഡയിലെ ട്രംപിന്റെ മാർ‑എ-ലാഗോ എസ്റ്റേറ്റിൽ നിന്ന് ലഭിച്ച രഹസ്യരേഖകളിൽ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ് നീതിന്യായ വകുപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് ഇ­പ്പോൾ ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 

വൈറ്റ് ഹൗസിൽ നിന്ന് 11 സെറ്റ് രഹസ്യ രേഖകൾ ട്രംപ് കൈവശപ്പെടുത്തിയെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം. ഇതുപ്രകാരം ഒരു വർഷത്തിലേറെയായി ട്രംപ് ബോധപൂർവം രഹസ്യ രേഖകൾ സൂക്ഷിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്. അവ തിരികെ നൽകാനുള്ള നീതിന്യായ വകുപ്പിന്റെ നിർദേശം ലഭിച്ച ശേഷം രേഖകൾ ഒളിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 2022 ഓഗസ്റ്റിൽ മാർ‑എ-ലാഗോയിൽ നടത്തിയ തിരച്ചിലിൽ 13,000ലധികം രേഖകൾ വീണ്ടെടുക്കുകയും ഇവയിൽ ചിലതിൽ തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ എഫ്ബിഐ വൈറ്റ് ഹൗസ് രേഖകളുടെ 15 പെട്ടികൾ പിടിച്ചെടുത്തിരുന്നു. ട്രംപിന്റെ ക­യ്യെഴുത്ത് കുറിപ്പുകൾ അടക്കം വളരെ രഹസ്യാത്മകമായ റിപ്പോർട്ടുകളാണ് ഇതിൽ ഉണ്ടായിരുന്നത്. 2016ൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോൺ താരത്തിന് പണം നൽകിയ കേസ് ഉൾപ്പെടെ രണ്ട് കേസുകളാണ് ഇപ്പോൾ ട്രംപിന് മേൽ ചുമത്തിയിട്ടുള്ളത്.

Eng­lish Summary:Donald Trump Indict­ed in Mar-a-Lago Secret Doc­u­ments Case

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.