25 December 2025, Thursday

Related news

December 24, 2025
November 29, 2025
November 22, 2025
November 13, 2025
November 1, 2025
October 25, 2025
October 19, 2025
September 8, 2025
August 14, 2025
August 11, 2025

തു​ർ​ക്കി​യി​ലെ ആ​യു​ധ നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊല്ലപ്പെട്ടു

Janayugom Webdesk
അങ്കാറ
June 10, 2023 9:36 pm

കി​ഴ​ക്ക​ൻ തു​ർ​ക്കി​യി​ലെ സൈനിക ആ​യു​ധ നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. എ​ൽ​മാ​ദാ​ഗ് മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​യു​ധ നി​ർ​മാ​ണ​ശാ​ല​യി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ നി​ർ​മാ​ണ​ശാ​ല​യു​ടെ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.

ഡൈ​ന​മൈ​റ്റ് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ രാ​സ​സ്ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കടകളുടെയും വീടിന്റെയും ജനൽച്ചില്ലുകൾ തകർന്നു.

Eng­lish Sum­ma­ry: 5 killed in explo­sion at rock­et and explo­sives fac­to­ry in Turkey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.