ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തുവിട്ട് ചൈന. വീഡിയോയുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. പരിക്കുകളോടെ ചൈനീസ് അതിര്‍ത്തി കടക്കുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറസ്റ്റ് ചെയ്യുന്നതായും ചില സൈനികര്‍ നിലത്ത് കിടക്കുന്നതുമായ വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിനിടെ 2020 ജൂണില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചു കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം തടയുന്നതിനിടെയാണ് ഒരു കമാന്‍ഡിങ് ഓഫിസര്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.
english summary;Galvan: China releases new video
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.