5 November 2024, Tuesday
KSFE Galaxy Chits Banner 2

ഇപ്റ്റ വെഞ്ഞാറമൂട് മേഖലാ കമ്മിറ്റിയുടെ ഓണോത്സവവും ഓണ്‍ലൈന്‍ കലോത്സവവും

കലാരൂപങ്ങളുടെ വീഡിയോകള്‍ ക്ഷണിച്ചു
web desk
തിരുവനന്തപുരം
June 11, 2023 12:22 pm

ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍— ഇപ്റ്റയുടെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വെഞ്ഞാറമൂട് മേഖല കമ്മിറ്റി ഓൺലൈൻ കലോത്സവം ‘അരങ്ങ്-2023’ സംഘടിപ്പിക്കുന്നു. ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് കലോത്സവം. ഇതിനായി വിവിധ കലാരൂപങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ ക്ഷണിച്ചുതുടങ്ങി.

മൂന്നു മിനിറ്റിൽ കുറയാത്തതും 15 മിനിറ്റിൽ കവിയാത്തതുമായ വീഡിയോ ക്ലിപ്പുകളാണ് മത്സരാർത്ഥികൾ അയക്കേണ്ടത്. വിജയികൾക്ക് പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കലാപരിപാടികൾ പിന്നീട് വേദിയിൽ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും.

നാടൻ കലകൾ, ക്ലാസിക്കൽ ഡാൻസ്, നാടോടി നൃത്തം, നാടൻപാട്ട്, നാടക ഗാനം, ഏകംഗ നാടകം, മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, ചെണ്ട എന്നിവയാണ് മത്സരയിനങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ 8086389543 എന്ന നമ്പരിൽ ലഭ്യമാണ്. പരിപാടിയുടെ വിജയത്തിനായി 12 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഓഗസ്റ്റ് ആദ്യവാരം ഇപ്റ്റ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണോത്സവത്തിലാണ് സമ്മാനദാനവും വിജയികളുടെ നേരിട്ടുള്ള അവതരണവും.

Eng­lish Sam­mury: ipta ven­jaramood unit onagosham and online fest

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.