ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ 76കാരിക്ക് പുനര്‍ജന്മം. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം നടന്നത്.
മരിച്ചെന്ന് കരുതി ശവപ്പെട്ടിയില്‍ മൂടിയ ബെല്ല മൊണ്ടോയ എന്ന സ്ത്രീയാണ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റത്. ബെല്ലയെ കിടത്തിയ ശവപ്പെട്ടിയില്‍ നിന്ന് മുട്ടുകേട്ടാണ് മകന്‍ ഗില്‍ബര്‍ട്ട് തുറന്നു നോക്കിയത്. ആദ്യ നോട്ടത്തില്‍ തന്നെ ഗില്‍ബര്‍ട്ട് ഒന്നു നടുങ്ങി. ബെല്ല അതാ കണ്ണ് തുറന്നു കിടക്കുന്നു. ഉടന്‍ തന്നെ ഗില്‍ബര്‍ട്ട് അമ്മയേയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി. ബെല്ല മരിച്ചെന്ന് 2 ദിവസം മുന്‍പ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലേക്കാണ് ഗില്‍ബര്‍ട്ട് വീണ്ടും എത്തിയത്. പരിശോധനയില്‍ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി.പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. അവിടെ വെച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ആശുപത്രി അധികൃതര്‍ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റും നല്‍കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഗില്‍ബര്‍ട്ട് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
english summary; A 76-year-old woman, who was pronounced dead by the hospital authorities, is reborn
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.