22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

Janayugom Webdesk
കൊൽക്കത്ത
June 15, 2023 9:28 am

കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 9.12ഓടെ ചെക്ക് ഇൻ ഏരിയയിൽ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂർണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതർ ഔദ്യോ​ഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇൻ പുനസ്ഥാപിച്ചെന്നും അധികൃതർ പറഞ്ഞു.

eng­lish sum­ma­ry; Mas­sive fire at Kolkata air­port; Peo­ple were evacuated

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.