22 January 2026, Thursday

ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത; വന്യജീവി ആക്രമണമല്ലെന്ന് സൂചനകള്‍

Janayugom Webdesk
അട്ടപ്പാടി
June 15, 2023 10:59 am

അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതെയന്ന് ബന്ധുക്കള്‍.
നിലവില്‍ വന്യജീവി ആക്രമണമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മരണശേഷമാണ് വയറില്‍ മുറിവുണ്ടായത്. അതേസമയം മരണശേഷം വന്യമൃഗങ്ങള്‍ കടിച്ചുണ്ടായ മുറിവാകാനും സാധ്യതയെന്നും പൊലീസ് അറിയിച്ചു. മണികണ്ഠന്റെ മൃതദേഹം വീടിന് മുറ്റത്താണ് കിടന്നിരുന്നത്. ഇന്നലെ രാത്രിയാണ് പ്രാഥമികാവശ്യം നിര്‍വഹിക്കാനായി പുറത്തിറങ്ങിയ മണികണ്ഠനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

eng­lish sum­ma­ry; Mys­tery in the death of trib­al youth; Indi­ca­tions that wildlife is not an attack
you may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.