21 January 2026, Wednesday

Related news

January 16, 2026
January 15, 2026
January 7, 2026
January 4, 2026
January 2, 2026
December 31, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025

വ്യാജ രേഖക്കേസ്; പൊലീസിനുനേരെ കല്ലെറിഞ്ഞ് എബിവിപി മാര്‍ച്ച്

web desk
June 16, 2023 1:17 pm

വ്യാജരേഖക്കേസില്‍ കുറ്റാരോപിതയായ കെ വിദ്യയെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസുമായി ഏറ്റുമുട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. വീണ്ടും സ്റ്റാച്ചു പരിസരത്തും നോര്‍ത്ത് ഗേറ്റിലും സംഘടിച്ച് പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. ഇവരെയും പൊലീസ് തുരത്തി ഓടിച്ചു. ഇപ്പോള്‍ സൗത് ഗേറ്റിന് സമീപത്ത് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്.

വന്‍ തോതില്‍ കല്ലും ഇഷ്ടികകളുമായി സ്റ്റാച്ചു പരിസരത്ത് തമ്പടിച്ചവരാണ് ആദ്യം കല്ലേറ് തുടങ്ങിയത്. ഇവരില്‍ നിന്ന് കല്ലുകളും മറ്റും കൂടുതല്‍ പേരിലേക്ക് കൈമാറി സെക്രട്ടേറിയറ്റിന്റെ ഗേറ്റുകളിലേക്ക് വീണ്ടും കേന്ദ്രീകരിക്കുകയായിരുന്നു. പാളയത്തുനിന്നാണ് നേരത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന്റെ മുന്‍നിരയിലേക്ക് തള്ളിക്കയറിയ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

Eng­lish Sam­mury: Forgery doc­u­ment case; ABVP march­es by pelt­ing stones at the police

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.