23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 20, 2024
October 21, 2024
October 9, 2024
September 22, 2024
September 14, 2024
August 19, 2024
August 16, 2024
July 27, 2024
July 26, 2024

നീറ്റ് പരീക്ഷ പാസായില്ല; 21 കാരന്‍ ജീവനൊടുക്കി

Janayugom Webdesk
പാറ്റ്‌ന
June 16, 2023 6:39 pm

നീറ്റ് പരീക്ഷ പാസാവാത്തതില്‍ വിഷമിച്ച് 21 കാരന്‍ ജീവനൊടുക്കി. ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ റോഷനെന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. .
കോട്ടയിലെ മഹാവീര്‍ നാഗര്‍ പ്രദേശത്താണ് റോഷനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നീറ്റ് ഫലം പുറത്തുവന്നത്. പാസായില്ലെന്നറിഞ്ഞ റോഷന്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും കോട്ടയിലേക്കെത്തി വ്യാഴാഴ്ചയാണ് റോഷന്‍ മരിച്ചത്.

റോഷന്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും കോട്ടയിലുള്ള സഹോദരന്‍ സുമനോട് അന്വേഷിക്കാനാവശ്യപ്പെടുകയും തുടര്‍ന്ന് റൂമില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങി നില്‍ക്കുന്ന വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയില്‍ താമസിക്കുന്ന റോഷന്‍ രണ്ടാം തവണയാണ് നീറ്റിനായി ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം നീറ്റില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് 19 കാരന്‍ നാഗ്പൂരില്‍ ആത്മഹത്യ ചെയ്തിരുന്നു. 

Eng­lish Sum­ma­ry: failed the NEET exam; The 21-year-old took his own life

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.