18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

പുറംവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 18, 2023 12:21 pm

പുറംവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റാ ഭവനിൽ സെൽവരാജിന്റെയും അനിതയുടെയും മകൾ അലീന(13) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

നട്ടെല്ലിന്റെ വളവ് കാരണമുള്ള പുറംവേദനയെത്തുടർന്നാണ് അലീന ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് വ്യാഴാഴ്ചയാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾ പരാതി നൽകി.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കൾ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നെല്ലിമൂട് സെയ്‌ന്റ് ക്രിസോസ്‌റ്റം ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.

eng­lish summary;A class 7 stu­dent who was admit­ted to the hos­pi­tal due to back pain died dur­ing surgery

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.