28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 24, 2025
December 24, 2025

പിറവത്തിന്റെ മരുമകളായി സൗത്ത്‌ ആഫ്രിക്കൻ യുവതി

Janayugom Webdesk
കൊച്ചി 
June 19, 2023 4:32 pm

പിറവത്തിന്റെ മരുമകളായി സൗത്ത്‌ ആഫ്രിക്കൻ യുവതി. പള്ളിക്കാവ് മേലാട്ട് പുത്തൻപുരയിൽ അരുൺ അനന്തകൃഷ്ണനാണ് ജൊഹന്നാസ്ബർഗ് സ്വദേശിയായ പോർഷ്യ തെക്കീസോക്ക് താലി ചാർത്തിയത്. 2012 ലാണ് അരുൺ സൗത്ത് ആഫ്രിക്കയിൽ എത്തിയത്. നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് കുടുംബക്കാരും, നാട്ടുകാരും സാക്ഷികളായി.

കേരളത്തിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, ഭക്ഷണരീതികളും തനിക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് പോർഷ്യ പറഞ്ഞു. ഇവരുടെ ജൊഹന്നാസ്ബർഗിലെ സുഹൃത്തുക്കളായ കെൽവിനും ഭാര്യ വൈവോണും കല്ല്യാണത്തിൽ പങ്ക് ചേർന്നു. അരുണും പേർഷ്യയും ചേർന്നാണ് അവിടെ ബിസിനസ്സ് നടത്തുന്നത്. ജൂലൈ 11ന് ഇരുവരും സൗത്ത് ആഫ്രിക്കയിലേക്ക് മടങ്ങും.

Eng­lish Summary:A young South African woman became the daugh­ter-in-law of Piravam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.