21 January 2026, Wednesday

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

Janayugom Webdesk
June 20, 2023 11:44 am

അറ്റ്‍ലാൻറ്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി. കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. യു എസ്, കനേഡിയന്‍ നാവികസേനയും സ്വകാര്യ ഏജന്‍സികളും മുങ്ങിക്കപ്പലിനെ കണ്ടെത്താന്‍ ഊര്‍ജിതമായ ശ്രമം തുടരുകയാണ്.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണ് 1912ല്‍ തകര്‍ന്ന ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് മുങ്ങിക്കപ്പലില്‍ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളര്‍) ടൈറ്റാനിക് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ് (58) കാണാതായ കപ്പലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

എപ്പോഴാണ് അന്തർവാഹിനി കാണാതായത് എന്നോ, കൃത്യമായി എത്ര യാത്രക്കാരാണ് ഇതിൽ ഉള്ളത് എന്ന കാര്യത്തിലോ ഇനിയും വ്യക്തതയില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1912 ‑ലാണ്. ബ്രിട്ടനിലെ സതാംപ്റ്റണില്‍നിന്ന് യുഎസിലെ ന്യൂയോര്‍ക്കിലേക്കായിരുന്നു കപ്പലിന്റെ കന്നിയാത്ര. 2200 പേരാണ് കപ്പലിലുണ്ടായിരുന്നത്. മഞ്ഞുമലയിലിടിച്ച് മുങ്ങുകയും 1500 ലധികം പേർ മരിക്കുകയുമായിരുന്നു. പിന്നീട്, 1958 ‑ൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി.

Eng­lish Sum­ma­ry: Titan­ic tourist sub­ma­rine miss­ing with five onboard has only
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.