31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025

ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു ; മഠാധിപതി അറസ്റ്റില്‍

Janayugom Webdesk
വിശാഖപട്ടണം
June 20, 2023 4:26 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദ(64)യാണ് പിടിയിലായത്. ആശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് പൂർണാനന്ദ.

2011ൽ 13കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ സ്വാമി അറസ്റ്റിലായിരുന്നു. ഇപ്പോൾ പരാതി നൽകിയ പെൺകുട്ടി ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ജൂൺ 13ന് പെൺകുട്ടി തിരുമല എക്‌സ്പ്രസിൽ കയറി, സഹയാത്രികന്‍റെ സഹായത്തോടെ വിജയവാഡയിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. തന്നെ കട്ടിലിൽ കെട്ടിയിട്ട് വരെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

രാജമഹേന്ദ്രവാരം സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ചെറുപ്രായത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ബന്ധുക്കളാണ് ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് കുട്ടിയെ അയച്ചത്. എല്ലാ ദിവസവും രാത്രി സ്വാമി തന്നെ കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാറുണ്ടെന്ന് കുട്ടി പറഞ്ഞു. രണ്ട് സ്പൂൺ ഭക്ഷണം മാത്രമാണ് നല്‍കാറുള്ളതെന്നും ആഴ്ചയിൽ ഒരിക്കൽ മാത്രമേ കുളിക്കാൻ അനുവദിക്കാറുള്ളൂവെന്നും പരാതിയിൽ പറഞ്ഞു.

പ്രതിക്കെതിരെ ഐപിസി 376 പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. എന്നാൽ, ആശ്രമത്തിനെതിരായി പ്രവർത്തിക്കുന്ന ഒരുസംഘം തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് പൂര്‍ണാനന്ദ ആരോപിച്ചു. ആശ്രമത്തിന്റെ 9.5 ഏക്കർ ഭൂമി സംബന്ധിച്ച് കേസ് നിലവിലുണ്ട്. ഭൂമി കയ്യേറിയവരാണ് തനിക്കെതിരെ കേസ് കൊടുക്കുന്നതെന്ന് പൂർണാനന്ദ പൊലീസിനോട് പറഞ്ഞു. നാല് പെൺകുട്ടികൾ അടക്കം 12 കുട്ടികളാണ് ആശ്രമത്തിൽ താമസിച്ച് പഠിക്കുന്നത്.

eng­lish summary;A minor girl was molest­ed for two years in the ashram; Abbot arrested

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.